ad
Deshabhimani

ആശംസകൾ കൈമാറി 
ഇന്ത്യ–ചൈന 
രാഷ്‌ട്രത്തലവൻമാർ

india china diplomatic ties
വെബ് ഡെസ്ക്

Published on Apr 02, 2025, 02:27 AM | 1 min read


ബീജിങ്‌ : ഇന്ത്യ–ചൈന ഉഭയകക്ഷി ബന്ധത്തിന്റെ 75–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇരു രാഷ്‌ട്രങ്ങളുടെയും തലവൻമാർ ആശംസാ സന്ദേശങ്ങൾ കൈമാറി. കിഴക്കൻ ലഡാക്കിലെ സൈനിക സംഘർഷമേഖലയിൽനിന്ന്‌ ഇരുരാജ്യങ്ങളിലെയും സൈനികർ പിൻമാറുകയും നയതന്ത്രബന്ധം കൂടുതൽ മെച്ചപ്പെടുകയും ചെയ്‌ത സന്ദർഭത്തിലാണ്‌ ആശംസാകൈമാറ്റം.


ചൈന പ്രസിഡന്റ്‌ ഷി ജിൻപിങ്ങും രാഷ്‌ട്രപതി ദ്രൗപദി മുർമുവും ചൈന പ്രധാനമന്ത്രി ലീ ചിയാങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്‌പരം ആശംസാ സന്ദേശങ്ങൾ കൈമാറിയതായി ചൈനയുടെ വിദേശ മന്ത്രാലയ വക്താവ്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പരസ്പര വിശ്വാസം മെച്ചപ്പെടുത്തുന്നതിനുമുള്ള അവസരമായി ഈ സന്ദർഭത്തെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home