Deshabhimani

രാഷ്‌ട്രപതിയെ കണ്ട് ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ മെമ്മോറാണ്ടം നൽകി

INDIA Bloc Leaders Submit Memorandum to the President.jpg
വെബ് ഡെസ്ക്

Published on Oct 09, 2026, 09:56 PM | 1 min read

ന്യൂഡൽഹി: വോട്ടവകാശം അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ നടപടികളിൽ ചൂണ്ടികാണിച്ച് രാഷ്‌ട്രപതി ദ്ര‍ൗപതി മുർമുവിനെ കണ്ട്‌ ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ മെമ്മോറാണ്ടം നൽകി. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, വിസികെ പ്രസഡിന്റ്‌ തിരുമാവളവൻ, തൃണമൂൽ കോൺഗ്രസ്‌ നേതാവ്‌ മമതാ ബാനർജി, ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള‍, എൻസിപി(എസ്‌പി) എംപി സുപ്രിയ സൂലെ, ആർജെഡി എംപി മനോജ്‌ ഝാ, സമാജ്‌വാദി പാർടി എംപി രാജീവ്‌ റായ്‌ എന്നിവരുടെ സംഘമാണ്‌ രാഷ്‌ട്രപതി ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയത്.


INDIA Bloc Leaders Submit Memorandum to the President 1.jpg


രാഷ്‌ട്രപതി ഭവനിലേക്ക്‌ പോകുന്നതിന്‌ മുൻപ്‌ നേതാക്കൾ പാർലമെന്റിലെ സെൻട്രൽ ഹാളിൽ യോഗം ചേർന്നു. തുടർന്ന്‌ മാർച്ചായാണ്‌ നേതാക്കളും എംപിമാരും രാഷ്‌ട്രപതി ഭവനിലേക്ക്‌ എത്തിയത്‌. പത്ത്‌ പേർക്കാണ്‌ രാഷ്‌ട്രപതി കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി നൽകിയിരുന്നത്‌. തുടർന്ന്‌ ഇന്ത്യ കൂട്ടായ്‌മയുടെ മാർച്ച്‌ പൊലീസ്‌ വിജയ്‌ ച‍ൗക്കിൽ തടഞ്ഞു. ശേഷം പ്രതിനിധി സംഘം രാഷ്‌ട്രപതി ഭവനിലെത്തി. എംപിമാരായ വി ശിവദാസൻ, എ എ റഹീം, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home