Deshabhimani

ഫുട്ബോൾ കളിക്കിടെ പാമ്പുകടിയേറ്റ്‌ വിദ്യാർഥി മരിച്ചു

rishad Snakebite die.jpg
വെബ് ഡെസ്ക്

Published on Oct 09, 2026, 09:44 PM | 1 min read

കുഴൽമന്ദം: ഫുട്ബോൾ കളിക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കുത്തനൂർ പള്ളിമുക്ക് ചാത്തൻകുളം വീട്ടിൽ മുഹമ്മദ് റിഷാദാ(18)ണ്‌ മരിച്ചത്. ബുധൻ വൈകിട്ട് ആറിന്‌ കുത്തനൂർ പറവണി നെയ്യാർപൊറ്റയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ അണലിയാണ്‌ കടിച്ചത്.


പന്ത്‌ എടുക്കുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. കുഴൽമന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളി രാവിലെ 5.40ന്‌ മരിച്ചു. പറവണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പത്തിരിപ്പാല സദനം കോളേജിൽ ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിയാണ്. ബാപ്പ: റിയാസ്. ഉമ്മ: നസീറ. സഹോദരൻ: മുഹമ്മദ് റൈഹാൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home