Deshabhimani

ഇന്ത്യ - വിൻഡീസ് ട്വന്റി20: ഹോപ്പിനും റുതർഫോർഡിനും അർധസെഞ്ചുറി

Hope

ഷായ് ഹോപ്പ് (ഇടത്) റുതർഫോർഡ് (വലത്) Photo: Getty Images

വെബ് ഡെസ്ക്

Published on Oct 09, 2026, 10:15 PM | 1 min read

റാഞ്ചി : ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി വെസ്റ്റ് ഇൻഡീസ്. 250 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന വിൻഡീസ് 15 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.


ക്യാപ്റ്റൻ ഷായ് ഹോപ്പും ഷെർഫെയ്ൻ റുതർഫോർഡും അർധസെഞ്ചുറി നേടി.

34 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സും സഹിതം 70 റൺസുമായി ഹോപ്പ് പുറത്താകാതെ നിൽക്കുകയാണ്. 37 പന്തിൽ ഏഴ് ഫോറും ഏഴ് സിക്സും ഉൾപ്പെടെ 84 റൺസെടുത്ത റുതർഫോർഡ് പുറത്തായി.


പൂരൻ (4), ഷിമ്രോൺ ഹെറ്റ്മെയർ (0), റൊവ്മാൻ പവൽ (24), റുതർഫോർഡ് (84) എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്. ഇന്ത്യക്കായി മായങ്ക് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി. റൊമാരിയോ ഷെപ്പേർഡ് രണ്ട് റൺസുമായി ക്രീസിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home