Deshabhimani

ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ്: ജോക്കോവിച്ചിനെ അട്ടിമറിച്ച് ഹ്യൂബർട്ട് ഹുർകാച്ച്

Tennis

നൊവാക് ജോക്കോവിച്ച് (ഇടത്) ഹ്യൂബർട്ട് ഹുർകാച്ച് (വലത്)| ഫോട്ടോ:Reuters

വെബ് ഡെസ്ക്

Published on Oct 09, 2026, 09:21 PM | 1 min read

ഷാങ്ഹായ് : ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസിൽ മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ച്. രണ്ടാം റൗണ്ടിൽ 6–4, 6–3 എന്ന സ്കോറിനാണ് ഹുർകാച്ചിന്റെ ജയം. ഒരു മണിക്കൂറും 27 മിനിറ്റും നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം.


മത്സരത്തിന്റെ മൂന്നാം ഗെയിമിൽ രണ്ട് ബ്രേക്ക് പോയിന്റുകൾ അതിജീവിച്ച ഹുർകാച്ച് പിന്നീട് കളിയിൽ ആധിപത്യം നിലനിർത്തി. പോളിഷ് താരത്തിന്റെ വേഗമേറിയ ഷോട്ടുകൾക്ക് മറുപടി നൽകാൻ ജോക്കോവിച്ചിന് സാധിച്ചില്ല.


ബെയ്ജിങ്ങിൽ ചൈന ഓപ്പൺ കിരീടം നേടിയ ശേഷമാണ് ജോക്കോവിച്ച് ഷാങ്ഹായിലെത്തിയത്. കരിയറിലെ 102-ാം ടൂർതല കിരീടമായിരുന്നു ബെയ്ജിങ്ങിലേത്. നാല് തവണ ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം നേടിയിട്ടുള്ള സെർബിയൻ താരത്തിന് ഇത്തവണ രണ്ടാം റൗണ്ടിൽ തന്നെ പുറത്താകേണ്ടിവന്നു.


മൂന്നാം റൗണ്ടിൽ ലോറെൻസോ മുസെറ്റിയും ചൈനീസ് വൈൽഡ് കാർഡ് താരം ഷൗ യിയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ഹുർകാച്ച് നേരിടുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home