ad
Deshabhimani

print edition ഗ്യാനേഷ്‌കുമാറിനെ നീക്കണമെന്ന നോട്ടീസ്‌ തള്ളിയതിൽ പ്രതിഷേധം ശക്തം

Gyanesh Kumar.jpg
വെബ് ഡെസ്ക്

Published on Apr 08, 2026, 12:10 AM | 1 min read

ന്യൂഡൽഹി: ​ഏകപക്ഷീയ നടപടികളിലൂടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിനെ നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം നൽകിയ ഇംപീച്ച്‌മെന്റ്‌ നോട്ടീസുകൾ ഏകപക്ഷീയമായി തള്ളിയതിൽ പ്രതിഷേധം ശക്തം.


പ്രതിപക്ഷത്തിന്റെ നോട്ടീസുകൾ ലോക്‌സഭ സ്‌പീക്കർ ഓം ബിർളയും രാജ്യസഭാ അധ്യക്ഷൻ സി പി രാധാകൃഷ്‌ണനും കഴിഞ്ഞദിവസമാണ്‌ തള്ളിയത്‌. സൂക്ഷ്‌മപരിശോധനയും സാഹചര്യങ്ങളുടെ വിശകലനത്തിനും ഒടുവിൽ നോട്ടീസുകൾ തള്ളിയെന്നാണ്‌ ഒ‍ൗദ്യോഗികവിശദീകരണം.


ലോക്‌സഭയിലെ 130 അംഗങ്ങളും രാജ്യസഭയിലെ 63 അംഗങ്ങളും ഒപ്പിട്ട നോട്ടീസുകളാണ്‌ നൽകിയിരുന്നത്‌. പ്രതിപക്ഷ എംപിമാരുടെ പ്രമേയം സ്വീകരിച്ചതിന്‌ പിന്നാലെ മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻഖറിന്റെ സ്ഥാനം നഷ്‌ടപ്പെട്ടിരുന്നു. ആ ഭയമുള്ളത്‌ കൊണ്ടാകാം സ്‌പീക്കറും രാജ്യസഭാധ്യക്ഷനും നോട്ടീസുകൾ തള്ളിയതെന്നും പ്രതിപക്ഷം പരിഹസിച്ചു.


നിരവധി സംസ്ഥാനങ്ങളിൽ ദുരൂഹമായ നടപടികളിലൂടെ കോടികണക്കിന്‌ ആൾക്കാരെ വോട്ടർപ്പട്ടികയിൽ നിന്നും ഒഴിവാക്കിയ ഗ്യാനേഷ്‌കുമാർ മോദിസർക്കാരിന്റെ ആജ്ഞാനുവർത്തിയാണെന്ന ആരോപണം നേരത്തെ ശക്തമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home