ad
Deshabhimani

print edition ജിഡിപി വളർച്ച
6.4 ശതമാനത്തിലേക്ക്‌ ഇടിയുമെന്ന്‌ 
ഐഎംഎഫ്‌

imf fund for pakisthan
വെബ് ഡെസ്ക്

Published on Jan 21, 2026, 02:15 AM | 1 min read


ന്യൂഡൽഹി

ഇന്ത്യയുടെ ജിഡിപി വളർച്ച 2026–27 സാമ്പത്തികവർഷം 6.4 ശതമാനത്തിലേക്ക്‌ ഇടിയുമെന്ന്‌ ഐഎംഎഫ്‌ പ്രവചനം. നടപ്പുസാമ്പത്തികവർഷം 6.6 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു ഐഎംഎഫ്‌ നേരത്തെ പ്രവചിച്ചത്‌.


എന്നാൽ സാമ്പത്തികവർഷത്തിന്റെ ആദ്യ രണ്ട്‌ പാദങ്ങളിൽ വലിയ കുതിപ്പ്‌ ഉണ്ടായതോടെ നടപ്പുവർഷത്തെ (2025–26) പ്രതീക്ഷിത വളർച്ച 7.3 ശതമാനത്തിലേക്ക്‌ ഐഎംഎഫ-്‌ ഉയർത്തിയിരുന്നു. ഇതാണ്‌ അടുത്ത സാമ്പത്തികവർഷം 6.4 ശതമാനത്തിലേക്ക്‌ ഇടിയുക. 2026–27ൽ 6.5 ശതമാനം വളർച്ചയാണ്‌ ലോകബാങ്ക്‌ പ്രവചിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home