ആൻഡമാനിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്

പോർട്ട് ബ്ലെയർ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് സാധ്യതയെത്തുടർന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നവംബർ 4 മുതൽ ഈ പ്രദേശം കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
നവംബർ 2-ന് രാവിലെ 8:30 ഓടെ കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിനും മ്യാൻമർ തീരത്തിനും സമീപമാണ് ന്യൂനമർദ്ദം രൂപപ്പെടാൻ തുടങ്ങിയത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് വടക്കോട്ട് നീങ്ങുകയും തുടർന്ന് മ്യാൻമർ-ബംഗ്ലാദേശ് തീരങ്ങളിലൂടെ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കൻ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. നവംബർ 4 മുതൽ കാലാവസ്ഥ കൂടുതൽ മോശമാകുമെന്നും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, വടക്കൻ ആൻഡമാൻ കടലിലും സമീപ തീരങ്ങളിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് പ്രാദേശിക ഭരണകൂടം കർശനമായി നിർദ്ദേശം നൽകിയിട്ടുണ്ട്. ബോട്ടുടമകളും ദ്വീപ് നിവാസികളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്നും കടലിലെ വിനോദ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.











0 comments