ad
Deshabhimani

ബിജെപി നേതാവിന്റെ ഫാം ഹൗസിൽ അനധികൃത കറുപ്പ് കൃഷി

opium
വെബ് ഡെസ്ക്

Published on Mar 08, 2026, 06:51 AM | 1 min read

റായ്‌പൂർ: ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ ബിജെപി നേതാവിന്റെ ഫാം ഹൗസിൽ നിന്ന് ഒന്നര ഏക്കറിലധികം വരുന്ന അനധികൃത കറുപ്പ് കൃഷി കണ്ടെത്തി പൊലീസ്. ബിജെപി കിസാൻ മോർച്ച സംസ്ഥാന കൺവീനർ വിനയ് താമ്രകാറിന്റെ ഫാം ഹൗസിലാണ് അനധികൃതമായി കറുപ്പ് കൃഷി കണ്ടെത്തിയത്.


സമോദ ഗ്രാമത്തിലെ താമ്രകാറിന്റെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ ഫാം ഹൗസിലാണ് രഹസ്യമായി കറുപ്പ് കൃഷി നടന്നിരുന്നത്. താമ്രകാർ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ തനിക്ക് ഇതിൽ പങ്കില്ലെന്നും ഷെയർക്രോപ്പിംഗ് അടിസ്ഥാനത്തിൽ മറ്റൊരാൾക്ക് നൽകിയ ഭൂമിയിലായിരുന്നു കൃഷിയെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്.


സംഭവം വൻ രാഷ്ട്രീയ വിവാദത്തിനും വഴിതുറന്നിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സ്ഥലം സന്ദർശിക്കുകയും പ്രതിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ഏതാണ്ട് 150 ഏക്കറോളം വരുന്നതാണ് ഈ ഫാം ഹൗസ് എന്നും ഇതിൽ ഉൾപ്പെട്ട മന്ത്രിമാരുടെയും എംഎൽഎമാരുടെയും പേരുകൾ സർക്കാർ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home