ad
Deshabhimani

കേക്ക് ഉണ്ടാക്കാൻ ചീഞ്ഞ മുട്ടയും രാസവസ്തുക്കളും; ഹൈദരാബാദിൽ വ്യാജ ബേക്കറി പൂട്ടിച്ചു

Illegal bakery unit in Hyderabad.JPG
വെബ് ഡെസ്ക്

Published on Mar 26, 2026, 01:46 PM | 1 min read

ഹൈദരാബാദ്: ചിഞ്ഞ മുട്ടയും രാസവസ്തുക്കളും ഉപയോ​ഗിച്ച് കേക്കും ബണ്ണുകളും നിർമിച്ച ഹൈദരാബാദിൽ വ്യാജ ബേക്കറി പൂട്ടിച്ചു. 'മധുര മീനാക്ഷി ഫുഡ് കമ്പനി'യിൽ മൈലാർദേവ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്. അധതികൃതമായി പ്രവർത്തിച്ച ബേക്കറിക്കെതിരെ പൊലീസ് കേസെടുത്തു. സൂപ്പർവൈസർ അഫ്രീദി അൻസാരി, മാനേജർ യാസീൻ, ഖത്രേഷൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലാണ് ബേക്കറിയിൽ പലഹാരങ്ങൾ നിർമിച്ചിരുന്നതെന്നും പരിശോധനയിൽ കേക്ക് നിർമാണത്തിന് ചീഞ്ഞ മുട്ടകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. ബേക്കറി സാധനങ്ങൾ കേടാകാതിരിക്കാൻ സോഡിയം ബെൻസോയേറ്റ്, സോർബിക് ആസിഡ്, പിജിപിആർ ലിക്വിഡ് തുടങ്ങിയ രാസവസ്തുക്കളും സിന്തറ്റിക് നിറങ്ങളും ഉപയോഗിച്ചിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.സംഭവത്തിൽ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തുമെന്നും പരിശോധന വ്യാപകമാക്കുമെന്നും പൊലീസ് അറിയിച്ചു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home