Deshabhimani

ഐഐടി വിദ്യാർഥിയുടെ ആത്മഹത്യ: പ്രൊഫസറെ 10 മണിക്കൂർ ചോദ്യം ചെയ്തു

IIT professor
വെബ് ഡെസ്ക്

Published on Oct 04, 2026, 06:53 AM | 1 min read

മുംബൈ : ഐഐടി ബോംബെയിലെ വിദ്യാർഥിയായ സഹിൽ വാകോഡെ ജീവനൊടുക്കിയ സംഭവത്തില്‍ പ്രൊഫ. സൂര്യനാരായണ ദൂല്ലയെ മുംബൈ പൊലീസ്‌ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ 10 മണിക്ക‍ൂർ നീണ്ടു. ദൂല്ല ജാതീയമായി അധിക്ഷേപിച്ചതിൽ മനംനൊന്താണ്‌ സഹിൽ ആത്മഹത്യ ചെയ്‌തെന്നാണ്‌ സഹിലിന്റെ കുടുംബം ആരോപിക്കുന്നത്‌.


കഴിഞ്ഞ 18-നാണ് സാഹിലിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയ്ക്കിടെ ഫോണുപയോഗിച്ചെന്ന്‌ ആരോപിച്ച്‌ ജാതീയമായി അധിക്ഷേപിച്ചെന്നാണ്‌ ആരോപണം. ദൂലയെയും ഐഐടി ഡയറക്‌ടർ ശിരീഷ് കേദാരെയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ആസാദ് മൈതാനത്ത് സത്യഗ്രഹ സമരത്തിലാണ്‌. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇതുവരെ നാൽപ്പതോളം പേരുടെ മൊഴിയെടുത്തിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home