ad
Deshabhimani

പ്രതിഷേധത്തെ അനുകൂലിച്ചുള്ള പോസ്റ്റുകൾ നീക്കണം: ഐഐടി മദ്രാസ് വിദ്യാർഥികൾക്ക് നിർദേശം

IIT Madras.jpg
വെബ് ഡെസ്ക്

Published on Jul 23, 2026, 07:15 PM | 1 min read

ചെന്നൈ: രാജ്യ തലസ്ഥാനത്ത് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോകൾ നീക്കം ചെയ്യണമെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ട് ഐഐടി മദ്രാസ്. മുദ്രാവാക്യങ്ങൾ, ബാനറുകൾ, അഭിപ്രായപ്രകടനങ്ങൾ, വീഡിയോകൾ എന്നിവയെല്ലാം നീക്കം ചെയ്യണം എന്നാണ് ഡീൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടത്.


സോനം വാങ്ചുക്കിനും നിരാഹാര സമരത്തിലുള്ള വിദ്യാർഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചും "വിദ്യാർഥികളുടെ ജീവൻ പ്രധാനമാണ്" എന്ന ബാനർ പിടിച്ചും വിദ്യാർഥികൾ നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സമാന പോസ്റ്ററുകൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യണമെന്നാണ് നിർദേശം.


ഈ പ്രതിഷേധങ്ങൾ കേന്ദ്രവുമായുള്ള ഐഐടി മദ്രാസിന്റെ ബന്ധത്തെ തകർക്കുമെന്നും ഐഐടി മദ്രാസിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയതായി വിദ്യാർഥികൾ പറയുന്നു. സിബിഎസ്ഇയുടെ ഒൺ സ്‌ക്രീൻ മാർക്കിങ് പോർട്ടൽ വികസിപ്പിക്കുന്നതിനും, നീറ്റ്-യുജി 2024 ഡാറ്റ അനലിറ്റിക്സ് റിപ്പോർട്ട് തയ്യാറാക്കുന്നതിനും ഐഐടി മദ്രാസ് വിദഗ്ധർ കേന്ദ്രത്തെ സഹായിച്ചിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home