ad
Deshabhimani

സിബിഎസ്ഇ പോർട്ടലിലെ സുരക്ഷാവീഴ്ചകൾ കണ്ടെത്തിയ 19 കാരന് ജോലി നല്‍കി കാൺപൂർ ഐഐടി

iitkanpur
വെബ് ഡെസ്ക്

Published on Jun 12, 2026, 12:10 PM | 1 min read

ന്യൂഡൽഹി : സിബിഎസ്ഇയുടെ ഓൺസ്ക്രീൻ മാർക്കിങ് പോർട്ടലിലെ സുരക്ഷാവീഴ്ചകൾ കണ്ടെത്തിയ 19 കാരനെ സുരക്ഷാ എൻജീനിയറായി നിയമിച്ച് കാൺപൂർ ഐഐടി.


നിസർഗ അധികാരിക്കാണ് ടെക്നോളജി ഇനവേഷൻ ഹബ്ബിൽ കാൺപൂർ ഐഐടി ജോലി നൽകിയത്. ഐഐടി കാൺപൂരിലെ ടെക്നോളജി ഇനവേഷൻ ഹബ്ബായ 3സിഐഹബ്ബിൽ ഓപ്പൺ സോഴ്സ് ഇൻ്റലിജസ്ൻസ് എഞ്ചിനീയറായും ത്രെട്ട് ഇൻ്റലിജസ്ൻസ് എഞ്ചിനീയറായുമാണ് നിയമിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പ്ര​ഗത്ഭനായ വ്യക്തിയാണ് നിസർഗ അധികാരിയെന്നും കഴിവുകൾ വികസിപ്പിക്കാനുള്ള അവസരമാണ് നൽകിയിരിക്കുന്നതെന്നും കാൺപൂർ ഐഐടി മണീന്ദ്ര അ​ഗർവാൾ വ്യക്തമാക്കി.


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൂല്യനിർണയത്തിൽ ഒഎസ്എം പോർട്ടലിലുണ്ടായ പ്രശ്നങ്ങൾ നിസർഗ അധികാരി എക്സ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. പശ്ചിമ ബം​ഗാൾ സ്വദേശിയായ നിസർഗ ഈ വർഷമാണ് പന്ത്രണ്ടാം ക്ലാസ് പാസായത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home