ad
Deshabhimani

ഐഐടി വിദ്യാർഥി കോളേജ് കെട്ടിടത്തിൽ നിന്നും വീണുമരിച്ചു

iit guwahati death rithesh
വെബ് ഡെസ്ക്

Published on Jul 27, 2026, 10:34 PM | 1 min read

ഗുവാഹത്തി: ഐഐടി ഗുവാഹത്തി വിദ്യാർഥി കോളേജ് കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. ഒഡീഷ സ്വദേശിയായ റിതേഷ് രാജ് സിങ് ആണ് മരിച്ചത്. മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിദ്യാർഥിയാണ്. ആത്മഹത്യയാണോ എന്ന് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് വിദ്യാർഥി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്. കോളേജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന റിതേഷ് വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ പരിശോധിച്ചതിന് ശേഷം മാത്രമേ കാരണം വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു.


പൊലീസുമായി പൂർണമായും സഹകരിക്കുന്നതായി ഐഐടി ​ഗുവാഹത്തി അധികൃതർ അറിയിച്ചു. വിദ്യാർഥിയുടെ കുടുംബവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അവർക്ക് ആവശ്യമായ പിന്തുണകൾ ഉറപ്പാക്കുന്നുണ്ടെന്നും ഐഐടി ​ഗുവാഹത്തി വ്യക്തമാക്കി. കൂടാതെ വിദ്യാർഥികൾക്ക് കൗൺസിലിങ്ങിനുള്ള സൗകര്യങ്ങൾ സാത്തി കൗൺസിലിംഗ് ക്ലബ്ബ്, സെന്റർ ഫോർ ഹോളിസ്റ്റിക് വെൽബീയിംഗ് എന്നിവയിലൂടെ നടപ്പാക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home