ഐഇഡി സ്ഫോടനം; ഛത്തീസ്ഗഡിൽ മൂന്ന് ജവാന്മാർ കൊല്ലപ്പെട്ടു

ബസ്തർ റേഞ്ച് ഐജി സുന്ദർ രാജ് സംസാരിക്കുന്നു
റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ ഐഇഡി പൊട്ടിത്തെറിച്ച് ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) മൂന്ന് ജവാന്മാർ കൊല്ലപ്പെട്ടു. ഒരു ജവാന് പരിക്കേറ്റു. ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ കോൺസ്റ്റബിൾ പർമാനന്ദ് കൊമ്ര ചികിത്സയിലാണ്.
നാരായൺപൂർ ജില്ലാ അതിർത്തിക്ക് സമീപമുള്ള ഛോട്ടെബേതിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വനപ്രദേശത്താണ് സ്ഫോടനം നടന്നത്. നക്സലൈറ്റുകൾ നേരത്തെ സ്ഥാപിച്ചെന്ന് കരുതപ്പെടുന്ന ഐഇഡികൾ കണ്ടെത്തി നിർവീര്യമാക്കുന്ന ഓപ്പറേഷനിടെയാണ് അപകടം.
കീഴടങ്ങിയ മാവോയിസ്റ്റുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബസ്തർ റേഞ്ചിലെ ഏഴ് ജില്ലകളിൽ (കാങ്കർ ഉൾപ്പെടെ) നക്സലൈറ്റുകൾ സ്ഥാപിച്ച നൂറുകണക്കിന് ഐഇഡികൾ (IEDs) സുരക്ഷാ സേന കണ്ടെത്തി നിർവീര്യമാക്കി. ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പട്ടിലിംഗമാണ് സുരക്ഷാ സേനയുടെ ഈ നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.










0 comments