കാർഷിക മേഖലയ്‌ക്ക്‌ ബദൽ വിപണികൾ തേടുന്നെന്ന്‌ ഐസിഎആർ

icar
avatar
സ്വന്തം ലേഖകൻ

Published on Sep 09, 2025, 12:00 AM | 1 min read

ന്യൂഡൽഹി : അമേരിക്കയിലെ ട്രംപ്‌ ഭരണകൂടം അടിച്ചേൽപ്പിച്ച 50 ശതമാനം തീരുവയുടെ ആഘാതത്തിൽനിന്ന്‌ രാജ്യത്തെ കർഷകരെ സംരക്ഷിക്കുന്നതിനായി ബദൽ വിപണികൾ തേടുകയാണെന്ന്‌ ഇന്ത്യൻ കാർഷിക ഗവേഷണ ക‍ൗൺസിൽ (ഐസിഎആർ). കാർഷികോൽപ്പനങ്ങളുടെ കയറ്റുമതിക്കും കാർഷിക മേഖലയ്‌ക്ക്‌ ആവശ്യമായ ഇറക്കുമതിക്കും ബദൽ മാർഗങ്ങൾ തേടുന്നുണ്ടെന്ന്‌ ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡി കെ യാദവ പറഞ്ഞു.

ഓരോ ഉൽപ്പന്നങ്ങളുടെയും കാര്യത്തിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ തന്നെയാണ്‌ ബദൽ വിപണിക്കായി ശ്രമിക്കുന്നത്‌. ഇറക്കുമതിയെ ആശ്രയിക്കുന്ന പല മേഖലകളിലും സ്വയംപര്യാപ്‌തതയ്‌ക്കുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു– യാദവ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home