Deshabhimani

‌‌ചരിത്രനേട്ടവുമായി ഇന്ത്യൻ വ്യോമസേന; പതിമൂവായിരത്തിലധികം അടി ഉയരത്തിലുള്ള വ്യോമതാവളത്തിൽ വിമാനം ഇറക്കി

iaf 76MD ladakh
വെബ് ഡെസ്ക്

Published on Nov 08, 2026, 05:53 PM | 1 min read

ന്യൂഡൽഹി: പതിമൂവായിരത്തിലധികം അടി ഉയരത്തിലുള്ള വ്യോമതാവളത്തിൽ കൂറ്റൻ വിമാനം ഇറക്കി ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ വ്യോമസേന. ലഡാക്കിലെ ന്യോമ വ്യോമതാവളത്തിലാണ് കൂറ്റൻ സൈനിക ചരക്കുവിമാനം ഇറക്കിയത്. സമുദ്രനിരപ്പിൽനിന്ന് 13,629 അടി ഉയരത്തിലാണ് ഈ വ്യോമതാവളം. റഷ്യൻ നിർമിത ഐഎൽ-76 എംഡി (IL-76MD) വിമാനമാണ് വിജയകരമായി ഇറക്കിയത്. ലോകത്ത് ഈ വിഭാഗത്തിലുള്ള വിമാനം ഇത്രയും ഉയരത്തിൽ ഇറക്കുന്നത് ആദ്യമായാണെന്ന് വ്യോമസേന അറിയിച്ചു.


ചൈനയുമായുള്ള നിയന്ത്രണരേഖയിൽനിന്ന് (LAC) ഏകദേശം 25 കിലോമീറ്റർ അകലെയാണ് കിഴക്കൻ ലഡാക്കിലെ ന്യോമ വ്യോമതാവളം. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) നിർമിച്ച വ്യോമതാവളത്തിൽ മൂന്ന് കിലോമീറ്റർ നീളമുള്ള കോൺക്രീറ്റ് റൺവേയാണുള്ളത്. മൈനസ് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുന്ന അതികഠിനമായ കാലാവസ്ഥയെ അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് റൺവേയുടെ നിർമാണം.





'ഗജ്‌രാജ്' എന്നറിയപ്പെടുന്ന ഐഎൽ-76 എംഡി ഇന്ത്യൻ വ്യോമസേനയുടെ പ്രധാന ചരക്കുവിമാനങ്ങളിലൊന്നാണ്. ഏകദേശം 45 ടൺ ചരക്ക് വഹിക്കാൻ ശേഷിയുണ്ട്. സൈനികരെയും ഭാരമേറിയ വാഹനങ്ങളും യുദ്ധോപകരണങ്ങളും ഉൾപ്പെടെ വൻതോതിലുള്ള ചരക്കുകൾ കൊണ്ടുപോകാൻ സാധിക്കും. ഉയർന്ന പ്രദേശങ്ങളിൽ വായുവിന്റെ സാന്ദ്രത കുറയുന്നത് വലിയ വിമാനങ്ങളുടെ ലാൻഡിങ് ദുഷ്കരമാക്കുന്ന സാഹചര്യത്തിലാണ് ന്യോമയിലെ ലാൻഡിങ് എന്നത് ശ്രദ്ധേയമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home