print edition പ്രധാനമന്ത്രിയുടെ വസതിക്ക് അടുത്തുള്ള വ്യോമസേന കായികസമുച്ചയം പൂട്ടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപമുള്ള വ്യോമസേനയുടെ കായിക സമുച്ചയം അടച്ചുപൂട്ടി. ലോക് കല്യാൺ മാർഗിന് അടുത്തുള്ള കായികസമുച്ചയം ഇനി ഒരറിയിപ്പ് ഉണ്ടാകുംവരെ അടച്ചിടാനാണ് നിർദേശം.
ഗോൾഫ-് കോഴ്‌സ്, നീന്തൽക്കുളം, ടെന്നീസ്, ബാസ്‌കറ്റ്‌ബോൾ കോർട്ടുകൾ ഉൾപ്പടെയുള്ള കായിക സമുച്ചയത്തിലേക്ക് ജീവനക്കാർക്ക് ഉൾപ്പടെ പ്രവേശനം നിഷേധിച്ചു. കെട്ടിടങ്ങളും സ്ഥാപനങ്ങളും ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഡൽഹി റേസ് ക്ലബ്ബിന്റെ 53 ഏക്കർ അടുത്തിടെ തിരിച്ചുപിടിച്ചിരുന്നു.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള കാരണം, ഏറ്റെടുത്ത ഭൂമിയുടെ ഭാവി ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ഒൗദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.









0 comments