സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ യുവതി ജീവനൊടുക്കി

രേണുക, ആത്മഹത്യ ചെയ്ത ഹോട്ടല്‍ മുറി (Photo: NDTV)
ഹൈദരാബാദ്: സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ യുവതി ജീവനൊടുക്കി. അൽവാൽ സ്വദേശി രേണുക (26) ആണ് മരിച്ചത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായി രേണുക റെസ്റ്റോറന്റ് ആൻഡ് പബ്ബിലെ ജീവനക്കാരിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഹൈദരാബാദിലുള്ള ലങ്കർ ഹൗസിലെ ഒരു ഹോട്ടലിൽ ആയിരുന്നു സംഭവം.
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് യുവതി മറ്റൊരു യുവാവുമായി എത്തി ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ, വ്യാഴാഴ്ച രാത്രി 10:30 ഓടെ യുവാവ് ഹോട്ടലിൽ നിന്ന് പോയി. മുറിയിൽ പിന്നീട് രേണുക മാത്രമായിരുന്നു ഉണ്ടായിരുന്നത്. രാത്രി 11:56 ഓടെ രാത്രി ഭക്ഷണം കഴിക്കാൻ രേണുക എത്തിയതായി ഹോട്ടൽ രേഖകളിൽ ഉണ്ട്. പിന്നാലെ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
സംഭവം അറിഞ്ഞ ഉടൻ തന്നെ ഹോട്ടൽ ജീവനക്കാരാണ് വിവരം പൊലീസിന് കൈമാറിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനനടപടികൾ സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. യുവതിയുടെ മൊബൈൽ ഫോണും പരിശോധനയ്ക്ക് വിധേയമാക്കി. സയ്യദ് മുനവർ അലി എന്നയാൾക്കൊപ്പമാണ് യുവതി ഹോട്ടൽ മുറിയിൽ എത്തിയത് എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.











0 comments