ഫ്രാൻസിൽ ഉഷ്ണതരംഗം; മരണനിരക്ക് 30 ശതമാനം വർധിച്ചതായി റിപ്പോർട്ട്

പാരിസ്: സമീപകാലത്തുണ്ടായ കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് ഫ്രാൻസിൽ മരണനിരക്കിൽ 30 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട്. അമിതമായ ചൂട് മൂലം രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്.
കണക്കുകൾ പ്രകാരം, സാധാരണ നിലയിലുള്ള മരണനിരക്കിനേക്കാൾ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി ലോകത്തെ പകയിടങ്ങളിലും കടുത്ത ഉഷ്‌ണതരംഗമാണ് അനുഭവപ്പെടുന്നത്.
മുതിർന്ന പൗരന്മാരെയും ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ഉഷ്ണതരംഗം കാര്യമായി ബാധിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ താപനില ക്രമാതീതമായി ഉയർന്നത് നിർജ്ജലീകരണം, ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് കാരണമായതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കടുത്ത ചൂട് കുറയ്ക്കുന്നതിനായി അധികൃതർ നൽകിയ മുന്നറിയിപ്പുകൾ പലയിടത്തും ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി യൂറോപ്പിലുടനീളം അനുഭവപ്പെടുന്ന അമിത ഉഷ്ണതരംഗങ്ങൾ വരും വർഷങ്ങളിലും തുടരുമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.
ഫ്രഞ്ച് സർക്കാർ ഉഷ്ണതരംഗത്തെ നേരിടുന്നതിനായി വിപുലമായ പ്ലാനുകൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും, വർധിച്ചുവരുന്ന മരണനിരക്ക് ആശങ്കയോടെയാണ് ലോകാരോഗ്യ സംഘടനകളും മറ്റും നോക്കിക്കാണുന്നത്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ കർശനമായി പിന്തുടരണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.










0 comments