ad
Deshabhimani

സ്കൂളിൽ പോയി മടങ്ങി എത്തിയില്ല; പാലക്കാട് 14 കാരനെ കാണാതായതായി പരാതി

Student Missing

അഭിജിത്ത്

വെബ് ഡെസ്ക്

Published on Jul 03, 2026, 06:33 PM | 1 min read

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയിൽ 14 വയസുകാരനെ കാണാതായതായി പരാതി. അടുക്കളക്കുളമ്പ് സ്വദേശി അനുരൂപിന്റെ മകൻ അഭിജിത്തിനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം സ്‌കൂളിലേയ്ക്ക് പോയ അഭിജിത്ത് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കുടുംബം പറയുന്നു. കിഴക്കഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്ത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ തിരികെ എത്താതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.


ചില ദിവസങ്ങളിൽ കുട്ടി താമസിച്ച് വീട്ടിൽ വരുന്ന പതിവുണ്ടായിരുന്നതിനാൽ ആദ്യം ​ഗൗരവത്തിൽ എടുത്തില്ലെന്നും രാത്രി ആയിട്ടും എത്താതെ ആയപ്പോൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും കുടുംബം പറഞ്ഞു. പിന്നാലെയാണ് പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. കുട്ടിയെ കഴിഞ്ഞ ദിവസം വടക്കഞ്ചേരി ന​ഗരപ്രദേശത്ത് കണ്ടതായി ചിലർ വിവരം അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home