ad
Deshabhimani

സംസ്ഥാനത്ത് മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

rainy kerala

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 03, 2026, 06:39 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.


കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിച്ചേക്കാം. ആലപ്പുഴ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്.


24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. നാളെ സംസ്ഥാനത്തെ 11 ജില്ലകളിൽ മഞ്ഞ അലർട്ട് തുടരും. കാസർഗോഡ് മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലാണ് നാളെയും ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.


അതേസമയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പില്ല. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home