ജേക്സ് ബിജോയ്‌യുടെ സംഗീതം; പൃഥ്വിരാജ് - പാർവതി ചിത്രം ‘ഐ, നോബഡി’യിലെ 'രാവ് താണ്ടി' ഗാനം പുറത്ത്

Photo:Social Media
തിരുവനന്തപുരം : പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ, നോബഡി' എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ടു. 'രാവുതാണ്ടി' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് അൻവർ അലിയാണ്. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജ് – ജേക്‌സ് ബിജോയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഗാനത്തിന് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്. ചിത്രം ജൂലൈ 9ന് തിയേറ്ററുകളിലെത്തും.
‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബാങ്ക് കൊള്ളയെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ഹീസ്റ്റ് ഴോണർ ചിത്രമായിരിക്കും ഇതെന്നാണ് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ നൽകുന്ന സൂചന.
റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുളാണ് ഈ ചിത്രത്തിന്റെയും രചന നിർവഹിക്കുന്നത്. 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വേറിട്ട മേക്കിങ് ശൈലിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന അഞ്ച് ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, എഡിറ്റിംഗ്: റമീസ് എംബി, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നാക്കോത്ത്, മേക്കപ്പ്: റോണക്സ് സേവിയർ, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം, സൗണ്ട് ഡിസൈനർ: നിക്സൺ ജോർജ്, വി എഫ് എക്സ്: ലവാ കുശ, മാർക്കറ്റിംഗ്: കാറ്റലിസ്റ്റ്, ഡിസൈൻ: റ്റിംഗ്, പ്രൊമോഷൻസ്: പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ്: വിപിൻ കുമാർ വി, കളറിസ്റ്റ്: സുരേഷ് രവി, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ടീസർ എഡിറ്റ്: ബ്ലെസ് തോമസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തർ.










0 comments