ad
Deshabhimani

തിരുവനന്തപുരത്ത് സ്കൂൾ ബസ് മറിഞ്ഞു; നാല് വിദ്യാർഥികൾക്ക് പരിക്ക്

neyyattinkara_schoolvan_accident
വെബ് ഡെസ്ക്

Published on Jul 03, 2026, 07:15 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്കൂൾ വാൻ മറിഞ്ഞ് അപകടം. നാല് കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ സ്കൂൾ വിദ്യാർഥികളുമായി പോയ വാൻ മറിഞ്ഞാണ് അപകടമുണ്ടായത്.


ചെങ്കൽ വട്ടവിള ന്യൂ ജോതി പബ്ലിക് സ്കൂളിലെ കുട്ടികളുമായി പോയ സ്വകാര്യ വാനാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.


സ്കൂൾ സമയം കഴിഞ്ഞ് കുട്ടികളുമായി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. റോഡിലെ വലിയ കുഴിയിൽ വീണ് നിയന്ത്രണം തെറ്റിയ വാൻ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. സ്കൂളിലേക്ക് കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്തിയിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home