ശമ്പളം തീർന്നതോടെ വീട്ടിലെ ടെറസിൽ കഞ്ചാവ് കൃഷി; ടെക്കിക്ക് കിട്ടിയത് 'എട്ടിന്റെ പണി'

Image courtesy: X platform
ഹൈദരാബാദ്: കഞ്ചാവ് വാങ്ങാൻ ശമ്പളം തികയാതെ വന്നതോടെ വീട്ടിൽ കൃഷി തുടങ്ങിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ഹൈദരാബാദ് നാചരം സ്വദേശിയായ സി എച്ച് ശശിധറാണ് അറസ്റ്റിലായത്. ലഹരിക്ക് അടിമയായതോടെ ലക്ഷങ്ങൾ ശമ്പളമുണ്ടായിരുന്ന ജോലിയാണ് ഇയാൾക്ക് നഷ്ടമായത്.
കഞ്ചാവ് വാങ്ങാൻ പണമില്ലാതെ വന്നതോടെയാണ് വീടിന്റെ ടെറസിൽ കൃഷി ആരംഭിച്ചത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിൽ 17 കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ചിലത് മൂന്ന് മീറ്റളോളം ഉയരം വച്ചിരുന്നു. കുറച്ച് ചെടികള്‍ പൂവിടാനും തുടങ്ങിയിരുന്നു. ഏകദേശം 10 കിലോ കഞ്ചാവ് ഇതിൽ നിന്ന് ലഭിക്കുമായിരുന്നു. പ്രതിയെ എക്സൈസ് പൊലീസിന് കൈമാറി.
മറ്റൊരു പരിശോധനയിൽ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ട് ബിടെക് വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥർ പിടികൂടി. മെഡിപ്പള്ളിയിൽ നിന്ന് 480 ഗ്രാം കഞ്ചാവുമായി ബണ്ടി അരുൺ കുമാർ, ബി ആഷിഷ് എന്നിവരാണ് പിടിയിലായത്. ലഹരി വിതരണ ശൃംഖലയിലെ ചെറിയ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു.










0 comments