ഡൽഹി വിമാനത്താവളത്തിലെ ലഗേജിൽ 'മനുഷ്യ അസ്ഥികൂടം', ആശങ്കകൾക്കൊടുവിൽ ആശ്വാസം

ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലഗേജിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. പതിവ് ബാഗേജ് പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഒരു ബാഗിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. റിപ്പബ്ലിക് ദിനം നടക്കാനിരിക്കെ വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
വിമാനത്താവള സുരക്ഷാ ഏജൻസികളും ഡൽഹി പൊലീസും ലഗേജിന്റെ വിശദമായ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ ഇത് അക്കാദമിക്, പരിശീലന ആവശ്യങ്ങൾക്കായി മെഡിക്കൽ വിദ്യാർഥികൾ സാധാരണയായി ഉപയോഗിക്കുന്ന ഡെമോൺസ്‌ട്രേഷൻ മോഡലാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച ടെർമിനൽ മൂന്നിൽ നടന്ന സംഭവം അൽപ്പ നേരത്തേയ്ക്കെങ്കിലും ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.










0 comments