സ്വയംപര്യാപ്തതയില്‍ നിന്ന് ക്ഷാമത്തിലേക്ക്; ഇ 20 തകര്‍ത്ത ഇന്ത്യന്‍ പഞ്ചസാര വിപണി

ന്യൂഡൽഹി : പഞ്ചസാര ഉത്പാദനത്തില്‍ സ്വയം പര്യാപ്തമായിരുന്ന രാജ്യം ഇന്ന് വന്‍തോതില്‍ അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ഇ 20 നയമാണ് ഈ അവസ്ഥയുണ്ടാകാന്‍ കാരണം. എഥനോൾ ഉത്പാദനത്തിനായി വൻതോതിൽ കരിമ്പ് ഉപയോഗിച്ച് തുടങ്ങിയതോടെ രാജ്യത്ത് പഞ്ചസാര ക്ഷാമം അതി രൂക്ഷമായി. ഇതോടെ പഞ്ചസാരവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ 10 ലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്രം തീരുമാനിച്ചു. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉത്പാദനം നടന്നിരുന്നതിനാൽ മുൻ വർഷങ്ങളിൽ പഞ്ചസാര ഇറക്കുമതി ചെയ്തിരുന്നില്ല. ഒരു ദശാബ്ദത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ വൻതോതിൽ പഞ്ചസാര ഇറക്കുമതിക്കൊരുങ്ങുന്നത്. ഒക്ടോബർ 31 വരെയാണ് ഇറക്കുമതി അനുവദിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. ആഗോള പഞ്ചസാര ഉത്പാദനത്തിൽ ഇന്ത്യ രണ്ടാമതാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉപഭോഗമുള്ള രാജ്യവും ഇന്ത്യയാണ്. ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 27 മുതൽ 32 ദശലക്ഷം ടൺ വരെ പഞ്ചസാര ഉപയോഗിക്കുന്നുവെന്നാണ് കണക്കുകൾ. ഈ പശ്ചാത്തലത്തിലാണ് ഉത്സവ സീസൺ തുടങ്ങുന്ന അവസരത്തിൽ രാജ്യത്ത് പഞ്ചസാര ക്ഷാമമുണ്ടായത് . സാധാരണക്കാരെ വലച്ചുകൊണ്ട് വിപണിയിൽ പഞ്ചസാരവിലയും കുതിച്ചുയർന്നു.
2024 - 25 വർഷങ്ങളിൽ 7.7 ലക്ഷം ടൺ പഞ്ചസാര ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. 2016 - 17 കാലയളവിലാണ് ഇതിനുമുമ്പ് വലിയതോതിൽ ഇന്ത്യയിലേക്ക് പഞ്ചസാര ഇറക്കുമതി ചെയ്തത്. അന്ന് ഉത്പാദനത്തിലുണ്ടായ കുറവുകൾ പരിഹരിക്കാൻ ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ നിന്നും നിയന്ത്രിത അളവിൽ അസംസ്കൃത പഞ്ചസാര ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. 2016-17 ൽ ഏകദേശം ഒരു ദശലക്ഷം ടണ്ണും 2017-18 ൽ ഏകദേശം 2.4 ദശലക്ഷം ടണ്ണും ഇറക്കുമതി ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ ഇനി ഉത്സവ സീസണുകളുടെ വരവാണ്. ആഘോഷങ്ങൾക്കെല്ലാം രാജ്യത്ത് മധുരപലഹാരങ്ങൾ ധാരാളമായി ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ ഈ വർഷം പഞ്ചസാര വില കൂടിയ സാഹചര്യത്തിൽ അവസരം മുതലെടുക്കാൻ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമാകാൻ സാധ്യതയുണ്ട്.
ഇ 20 യ്ക്കായി ചോളം, കരിമ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ അധികമായി ഉപയോഗിച്ചതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം. അവസ്ഥ തുടർന്നാൽ ഭാവിയിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷയെ തന്നെ ഇത് ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.









0 comments