Deshabhimani

രാജസ്ഥാനിൽ ഗർഭിണിയായ 16കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു; നവജാതശിശു മരിച്ചു

abuse

Representative Image

വെബ് ഡെസ്ക്

Published on Oct 23, 2026, 07:54 AM | 1 min read

ജയ്‌പൂർ: രാജസ്ഥാനിൽ ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു. വിജനമായ സ്ഥലത്ത് പ്രസവിച്ച നവജാതശിശു മരിച്ചു. ദൗസ ജില്ലയിലെ കോൽവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.


പെൺകുട്ടി നവജാതശിശുവുമായി ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുഞ്ഞ്‌ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. 16 കാരിക്കാണ്‌ കൊടുംക്രൂ‍രത നേരിടേണ്ടിവന്നത്‌.


ഒരു സംഘം യുവാക്കൾ ഗർഭിണിയായ പെൺകുട്ടിയെ തട്ടിയെടുത്ത് ഡൽഹി–-മുംബൈ എക്‌സ്‌പ്രസ്‌വേയ്‌ക്ക്‌ സമീപമുള്ള വിജനമായ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌തു. ക്രൂരമായ അതിക്രമത്തിനൊടുവിൽ പ്രസവവേദന അനുഭവപ്പെടുകയും അവിടെതന്നെ തന്നെ പ്രസവിക്കുകയുമായിരുന്നു. പ്രസവിച്ചുടൻ കുഞ്ഞ്‌ മരിച്ചതായാണ്‌ കുട്ടി പറഞ്ഞത്‌.


പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ്‌ അറിയിച്ചു. പ്രതികളിൽ ഒരാളെന്ന്‌ സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടി ഗർഭിണിയായതടക്കമുള്ള ഗ‍ൗരവമായ വിഷയങ്ങളിലടക്കം അന്വേഷണം വ്യാപിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home