ad
Deshabhimani

print edition താജ്‌മഹലിൽ 
ജലാഭിഷേകം 
നടത്താൻ 
ഹിന്ദു മഹാസഭ

taj mahal

താജ്‌മഹൽ

വെബ് ഡെസ്ക്

Published on Aug 05, 2026, 01:04 AM | 1 min read

ആഗ്ര: താജ്‌മഹൽ പുരാതന ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട്, ജലാഭിഷേകം നടത്താന്‍ ശ്രമിച്ച് അഖില ഭാരത ഹിന്ദു മഹാസഭ. ശ്രാവണമാസത്തിലെ ആദ്യ തിങ്കളാഴ്ച ശിവന്റെ വിഗ്രഹത്തിൽ ജലാഭിഷേകം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു മഹാസഭ ആഗ്ര ജില്ലാ പ്രസിഡന്റ്‌ മീരാ റാത്തോർ സ്‌ത്രീ കാവടിയാത്രക്കാർക്കൊപ്പം ഗംഗാജലവുമായി താജ്‌മഹലിലെത്തിയത്‌.


പൊലീസ്‌ തടഞ്ഞതോടെ സംഘർഷാവസ്ഥയായി. ഇവരെ പിന്നീട്‌ കനത്ത സുരക്ഷയിൽ രാജേശ്വർ മഹാദേവ്‌ ക്ഷേത്രത്തിലേക്ക്‌ മാറ്റി. ഇവിടെ ചടങ്ങുകൾ നടത്തി. ഇനിവരുന്ന മൂന്ന് തിങ്കളാഴ്ചകളിലും സമാന ആവശ്യവുമായി താജ്‌ മഹലിലേക്ക് വരുമെന്നാണ് ഇവരുടെ ഭീഷണി. സംരക്ഷിത പൈതൃക സ്മാരകമായ താജ്‌മഹലിൽ മതാചാരങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിതനീക്കമാണ് സംഘപരിവാര്‍ നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home