ad
Deshabhimani

print edition അസമില്‍
ഹിമന്ത തുടരും

himanta biswa sarma
വെബ് ഡെസ്ക്

Published on May 06, 2026, 12:06 AM | 1 min read

ന്യൂഡൽഹി: അസമിൽ തുടർച്ചയായ മൂന്നാം സർക്കാർ രൂപീകരിക്കാനൊരുങ്ങി എൻഡിഎ. ഹിമന്ത ബിസ്വ സർമ തന്നെ മുഖ്യമന്ത്രിയായി തുടരും. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ എന്നാണെന്ന്‌ ഉടൻ തീരുമാനിക്കുമെന്ന്‌ ഹിമന്ത പറഞ്ഞു. ഹിന്ദുക്കൾ തങ്ങൾക്ക്‌ കഴിയുന്ന രീതിയിൽ ബിജെപിയെ ജയിപ്പിച്ചു. ഹിന്ദുക്കളും അസമീസ്‌ മുസ്ലിങ്ങളും ബിജെപിക്ക്‌ വോട്ടുനൽകുമെന്ന്‌ തനിക്ക്‌ ഉറപ്പുണ്ടായിരുന്നെന്നും ഹിമന്ത പറഞ്ഞു.


മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ട്‌ കടുത്ത വർഗീയ പ്രചാരണങ്ങളാണ്‌ ഭരണകാലയളവിലും പ്രചാരണഘട്ടത്തിലും ഹിമന്ത നടത്തിയത്‌. എന്നാൽ, ഇ‍ൗ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്‌ അന്പേ പരാജയപ്പെട്ടു. 29 എംഎൽഎമാരുണ്ടായ കോൺഗ്രസ്‌ 19 സീറ്റിലൊതുങ്ങി. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും പിസിസി പ്രസിഡന്റുമായ ഗ‍ൗരവ്‌ ഗൊഗോയിയും തോറ്റു. എൻഡിഎ 102 സീറ്റിൽ ജയിച്ചു.

നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ സംസ്ഥാനത്തെ കേന്ദ്ര നിരീക്ഷകനായി ബിജെപി നിയോഗിച്ചു. ഹരിയാന മുഖ്യമന്ത്രി നയാബ്‌ സിങ്‌ സൈനി ഉപനിരീക്ഷകനാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home