മണ്ഡിയിൽ വീണ്ടും മിന്നൽ പ്രളയം
കത്വയിലും മേഘവിസ്ഫോടനം

ജമ്മു
ജമ്മുകശ്‍മീര്‍ കത്വയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ഏഴുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. കത്വയിലെ ജോധ്ഘാട്ടിയില്‍ മിന്നൽ പ്രളയത്തിൽ അഞ്ചുപേരും ജംഗലോട്ടിലെ മണ്ണിടിച്ചലിൽ രണ്ടുപേരുമാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായാണ് മിന്നൽ പ്രളയമുണ്ടായത്. റെയിൽവെ ട്രാക്കും ദേശീയപാതയ്ക്കും പൊലീസ് സ്റ്റേഷനും കേടുപാടുണ്ടായി. സൈന്യമടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. പരിക്കേറ്റവരെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വ്യാഴാഴ്ച മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തിൽ 61 പേര്‍ മരിച്ചിരുന്നു. നിരവധിപേരെ കാണാതായി. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് വീണ്ടും കത്വയില്‍ മേഘവിസ്ഫോടനമുണ്ടായത്.
മണ്ഡിയിൽ വീണ്ടും മിന്നൽ പ്രളയം
ഹിമാചൽ പ്രദേശിലെ മണ്ഡിയില്‍ കനത്ത മഴയിൽ വീണ്ടും മണ്ണിടിച്ചിലും മിന്നൽ പ്രളയവും. പൻസാര, ടകോലി, നാഗ്‍വെയ്ൻ എന്നിവിടങ്ങളിൽ വീടുകള്‍ക്ക് നാശമുണ്ടായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കിര്‍താപുര്‍ – മണാലി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച രാത്രിമുതലാണ് കനത്ത മഴ പെയ്തത്. ജോഗ്നി മാതാ ക്ഷേത്രത്തിന് സമീപവും വൻ മണ്ണിടിച്ചലുണ്ടായി.
ജൂൺ മുതൽ ആഗസ്ത് 16 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിൽ 261 പേര്‍ പേരിച്ചു. മണ്ഡി ജില്ലയിൽ മാത്രം 26 പേര്‍ മരിച്ചു. മണ്ഡി, കുളു, കിന്നൗര്‍ ജില്ലകളിലാണ് കെടുതികള്‍ കൂടുതൽ.









0 comments