ad
Deshabhimani

മസ്‌ജിദിലെ ത്രിവർണ്ണ പതാക താഴ്‌ത്തി കാവിക്കൊടി ഉയർത്തി; പ്രതിക്ക്‌ മുൻകൂർ ജാമ്യമില്ല

High Court of Punjab and Haryana
വെബ് ഡെസ്ക്

Published on Aug 03, 2025, 05:36 PM | 1 min read

ന്യൂഡൽഹി: മസ്‌ജിദിന്‌ മുകളിൽ ഉയർത്തിയിരുന്ന ദേശീയ പതാക മാറ്റി കാവിക്കൊടി സ്ഥാപിച്ച പ്രതിക്ക്‌ മുൻകൂർ ജാമ്യത്തിന്‌ അർഹതയില്ലെന്ന്‌ പഞ്ചാബ്‌– ഹരിയന ഹൈക്കോടതി. ഹരിയാനയിലെ മേവാത്‌ ജില്ലയിലെ ഉന്തോൺ ഗ്രാമത്തിലെ മസ്‌ജിദിൽ കാവിക്കൊടി ഉയർത്തിയ വികാസ്‌ തോമറിനാണ്‌ ജസ്‌റ്റിസ്‌ മനീഷ ബത്ര മുൻകുർ ജാമ്യം നിഷേധിച്ചത്‌. നേരത്തെ സെഷൻസ്‌ കോടതിയും ഇയാൾക്ക്‌ ജാമ്യം നൽകില്ലന്ന്‌ വ്യക്തമാക്കിയിരുന്നു.


സമാധാനവും പൊതുസുരക്ഷയും അപകടത്തിലാക്കാൻ പ്രതി നടത്തിയ ശ്രമം അവഗണിക്കാൻ കഴിയില്ല. വർഗീയവും ഭരണഘടനയെ അപകടപ്പെടുത്തുന്നതുമായ പ്രതിയുടെ പെരുമാറ്റവും കണക്കിലെടുത്ത്‌ മുൻകൂർജാമ്യം നിഷേധിക്കുന്നതായും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും നിരീക്ഷിച്ചു. പ്രതി പ്രദേശത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതായി പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. ജൂലൈ ഏഴിനാണ്‌ തോമർ ത്രിവർണ്ണ പതാക താഴ്‌ത്തിയശേഷം കാവിപതാക ഉയർത്തിയത്‌. പ്രതിക്ക്‌ സംഘപരിവാർ സംഘടനകളുമായി ബന്ധമുണ്ടെന്നാണ്‌ വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home