ad
Deshabhimani

ഡൽഹിയിൽ കനത്ത മഴ: 24 മണിക്കൂറിനിടെ 9 മരണം

rain delhi
വെബ് ഡെസ്ക്

Published on Aug 10, 2025, 06:46 PM | 1 min read

ന്യൂഡൽഹി : ഡൽഹിയിൽ ശക്തമായ മഴ. 24 മണിക്കൂറിനിടെ ഒമ്പത് മരണം റിപ്പോർട്ട് ചെയ്തു. യമുനാ നദിയിൽ ജലനിരപ്പ് താഴ്ന്നെങ്കിലും അപകടനിലയ്ക്ക് മുകളിലാണ് ഒഴുക്ക്. നദീതീരത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. മഴകാരണം 300-ലധികം വിമാനങ്ങൾ വൈകി. കനത്തമഴയിൽ ​ഗതാ​ഗത കുരുക്കും അനുഭവപ്പെട്ടു.


സൗത്ത് ഡൽഹിയിലെ ജയ്ത്പൂരി ആരാധനാലയത്തിന്റെ മതിൽ കുടിലുകളിലേക്ക് ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചതായി പൊലീസ്. നരേലയിലെ ഖേര ഖുർദ് പ്രദേശത്ത് തുറന്ന അഴുക്കുചാലിൽ വീണ് ഒരു ആൺകുട്ടി മുങ്ങിമരിച്ചതായും റിപ്പോർട്ട്. പഴയ ഡൽഹിയിലെ ബല്ലിമാരനിൽ ഇരുനില കെട്ടിടം തകർന്നു.


ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ 78.7 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ 8.30 നും വൈകുന്നേരം 5.30 നും ഇടയിൽ 26 മില്ലിമീറ്റർ മഴ പെയ്തു. വെള്ളിയാഴ്ച രാത്രി മുതൽ ആകെ 104.7 മില്ലിമീറ്റർ മഴയാണ് ആകെ ലഭിച്ചത്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home