ad
Deshabhimani

ഉത്തർപ്രദേശിൽ കനത്ത മഴയും വെള്ളക്കെട്ടും; മന്ദാകിനി നദി കരകവിഞ്ഞൊഴുകി

UP.jpg

കരകവിഞ്ഞൊഴുകുന്ന മന്ദാകിനി നദി

വെബ് ഡെസ്ക്

Published on Aug 30, 2026, 08:59 AM | 1 min read

ലക്നൗ: ഉത്തർപ്രദേശിൽ കനത്ത മഴയും വെള്ളക്കെട്ടും. യുപിയുടെയും മധ്യപ്രദേശിന്റെയും അതിർത്തിയിലുള്ള രാംഘട്ടിലും സമീപപ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. മന്ദാകിനി നദിയിൽ 23 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


പലയിടത്തും ആളുകൾ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്. റോഡുകളും വീടുകളും വെള്ളത്തിനടിയിലായതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. ഇന്നലെ രാത്രിയോടെയാണ് മന്ദാകിനി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. 2003-ൽ രേഖപ്പെടുത്തിയ 134 സെന്റിമീറ്റർ ജലനിരപ്പാണ് അതിനുമുമ്പുള്ള ഏറ്റവും ഉയർന്ന ജലനിരപ്പ്. ഇപ്പോൾ 134.02 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.


താറൗൺഹ, ഗോബാരിയ, ബഹാദൂർ തുടങ്ങിയ ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി സ്ഥിതിയിലാണ്. പലയിടത്തും രക്ഷപ്രവർത്തനത്തിനായി ബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേനയായ എസ്ഡിആർഎഫും എൻഡിആർഎഫും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.


ഉത്തർപ്രദേശിലെ 26 ജില്ലകളിലായി 1.71 ലക്ഷത്തിലധികം ആളുകളെയും 251 ഗ്രാമങ്ങളെയും കനത്ത മഴയും പ്രളയവും ബാധിച്ചതായാണ് വിവരം. നേപ്പാളിലെ ദുരന്തം ഉത്തർപ്രദേശിലെ ബാധിക്കുമോ എന്ന വിഷയത്തിലും ആശങ്ക നിലനിൽക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home