ഹിമാചലിൽ മഴക്കെടുതി രൂക്ഷം ; 4 മരണം; 16 പേരെ കാണാതായി

ന്യൂഡൽഹി
ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാലുപേർ മരിച്ചു. ബിയാസ് നദി കരകവിഞ്ഞ് ജനവാസമേഖലയിൽ വെള്ളംകയറി. വെള്ളപ്പൊക്കത്തിൽ 16 പേരെ കാണാതായതായി. 99 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
പത്ത് വീട് പൂർണമായും തകർന്നു. മണ്ഡി–-മണാലി മേഖലയിൽ ഉരുൾപൊട്ടലുകൾ ഉണ്ടായതോടെ ചണ്ഡിഗഡ് –- മണാലി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മണ്ഡി, സിർമോർ ജില്ലകളിൽ 250ലേറെ റോഡുകൾ അടച്ചു. ഉത്തരാഖണ്ഡിൽ റെഡ് അലർട്ടിനെ തുടർന്ന് സ്‌കൂളുകൾക്ക് അവധി നൽകി. ആളുകൾ വീട്ടിൽത്തന്നെ തുടരണമെന്നും നിർദേശം.









0 comments