ad
Deshabhimani

തെലങ്കാനയിൽ ഉഷ്ണതരംഗം: 16 മരണം

heat wave

പ്രതീകാത്മക ചിത്രം (Photo Credit: ANI)

വെബ് ഡെസ്ക്

Published on May 23, 2026, 03:57 PM | 1 min read

ഹൈദരാബാദ്: തെലങ്കാനയിൽ ഉഷ്ണതരംഗം മൂലം 16 പേർ മരിച്ചു. തെലങ്കാന റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഉഷ്ണതരംഗം മൂലമുണ്ടായ സ്ഥിതിഗതികളെക്കുറിച്ച് വിശകലനം ചെയ്യാൻ അടിയന്തര യോ​ഗം ചേർന്നതിന് ശേഷമായിരുന്നു പ്രതികരണം.


ജില്ലാ കളക്ടർമാരിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്ഥിതി​ഗതികൾ വിലയിരുത്തിയത്. ജയശങ്കർ ഭൂപാൽപള്ളി ജില്ലയിൽ നാല് പേരും, വാറങ്കൽ അർബൻ, കരിംനഗർ, നിസാമാബാദ് എന്നിവിടങ്ങളിൽ മൂന്ന് പേർ വീതവും, ജോഗുലാംബ ഗഡ്‌വാൾ, രംഗ റെഡ്ഡി, സൂര്യപേട്ട് എന്നിവിടങ്ങളിൽ ഒരാൾ വീതവും മരിച്ചെന്നാണ് കണക്ക്.


മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ശ്രീനിവാസ റെഡ്ഡി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. തെലങ്കാനയുടെ പല ഭാഗങ്ങളിലും കടുത്ത ചൂട് തുടരുകയാണ്. 16 ജില്ലകളിൽ 46 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് പരമാവധി താപനില രേഖപ്പെടുത്തിയത്. കുമരം ഭീം ആസിഫാബാദിലെ സിർപൂരാണ് സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ സ്ഥലം (46.5 ഡിഗ്രി സെൽഷ്യസ്).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home