ad
Deshabhimani

ഹരിയാനയിൽ നാലുവയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുര​ഗമിക്കുന്നു

BOREWELL HARYANA_ CHILD RESCUE

കുഴൽക്കിണറിൽ വീണ നാലുവയസുകാരനുവേണ്ടിയുള്ള രക്ഷപ്പെടുത്താനം പുരോഗമിക്കുന്നു(Photo Credit: ANI)

വെബ് ഡെസ്ക്

Published on Jun 30, 2026, 04:06 PM | 1 min read

ചണ്ഡീ​ഗഡ്: ഹരിയാനയിൽ നാലുവയസുകാരൻ 220 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. അംബാല ജില്ലയിലെ ബരാരയിലാണ് നാടിനെ നടുക്കിയ സംഭവം. ധനൗര സ്വദേശിയായ നിർഭയ് ആണ് കുഴൽകിണറിൽ വീണത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.


ചൊവ്വാഴ്ച രാവിലെ കുടുംബത്തോടൊപ്പം വയലിൽ പോയപ്പോഴാണ് നിർഭയ് അപകടത്തിൽപ്പെട്ടത്. നിർഭയയുടെ അച്ഛൻ മഞ്ജിത് കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന മുത്തച്ഛൻ കർണൈൽ സിങ്ങിന് പ്രഭാതഭക്ഷണം നൽകാൻ വയലിൽപോയതായിരുന്നു. ഈ സമയത്ത് സമീപത്ത് കുട്ടി കളിക്കുകയായിരുന്നു. തുറന്നുകിടന്ന കുഴൽക്കിണറിലേക്ക് മണ്ണ് ഇടാൻ ശ്രമിക്കുന്നതിനിടെ നിർഭയ് വഴുതി വീഴുകയായിരുന്നു.


220 അടി താഴ്ചയുള്ള കുഴൽക്കിണറിന് വെറും ഒമ്പത് ഇഞ്ച് മാത്രമാണ് വീതിയുള്ളത്. ഈ ഇടുങ്ങിയ ഘടന രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. രാവിലെ 6.30ഓടെയാണ് അപകടം നടന്നത്. നാട്ടുകാരുടെ പ്രാഥമിക ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് 7.30ഓടെ അധികൃതരെ വിവരമറിയിച്ചു.


ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ജില്ലാ ഭരണകൂടം എന്നിവർക്ക് പുറമെ രക്ഷാപ്രവർത്തനം ശക്തമാക്കാൻ സൈന്യത്തെയും സംഭവസ്ഥലത്തേക്ക് വിളിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home