ad
Deshabhimani

ഹരീഷ്‌ റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

harish rana
വെബ് ഡെസ്ക്

Published on Mar 25, 2026, 03:46 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് വിധേയനായ ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. ഹരീഷിന്റെ ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തത്. ബുധനാഴ്ച രാവിലെയാണ് ഹരീഷ് റാണ സംസാകാരം നടന്നത്. ഡൽഹി ഗ്രീൻ പാർക്ക് ശ്മശാനത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തത്.


അബോധാവസ്ഥ(കോമ)യിൽ കഴിയുന്ന 31കാരനായ യുപി ഗാസിയബാദ്‌ സ്വദേശി ഹരീഷ്‌ റാണയുടെ ദയാവധം നടത്തൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഹരീഷിന്റെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഉപകരണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കാനായിരുന്നു കോടതി നിർദേശം. മാർച്ച്‌ പതിനൊന്നിനായിരുന്നു വിധി.


2013 മുതൽ കോമയിൽ കഴിയുന്ന ഹരീഷ്‌ ചികിത്സയോട്‌ പ്രതികരിക്കുന്നില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് അംഗീകരിച്ച കോടതി, ജീവൻ നിലനിർത്തുന്ന ഉപകരണം ഘട്ടംഘട്ടമായി പിൻവലിച്ച്‌ ദയാവധം നടപ്പാക്കാൻ നിർദേശിക്കുകയായിരുന്നു. ബിടെക്‌ വിദ്യാർഥിയായിരുന്ന ഹരീഷ്‌ റാണ 2013 ആഗസ്‌തിലാണ്‌ കെട്ടിടത്തിൽനിന്ന്‌ വീണ്‌ അബോധാവസ്ഥയിലായത്. അന്നുമുതൽ ട്യൂബ് വഴി നൽകുന്ന ഭക്ഷണത്തെയും ശ്വസന സഹായികളെയും ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.


ഹരീഷിന്റെ അവസ്ഥ മാറ്റാനാവാത്തതാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ 2018-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഫീഡിംഗ് ട്യൂബ് പിൻവലിക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ ആശുപത്രി അധികൃതർ നടപടിക്ക് വിസമ്മതിച്ചു. ഇതേത്തുടർന്നാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home