ad
Deshabhimani

ഡൽഹിയിൽ ആലിപ്പഴ വർഷം; ശക്തമായ കാറ്റ്, മഴ: പലയിടത്തും ഓറഞ്ച് അലർട്ട്

HAILSTORM DELHI

ഡെൽഹിയിൽ ആലിപ്പഴ വർഷം (Photo: ANI)

വെബ് ഡെസ്ക്

Published on Apr 30, 2026, 04:17 PM | 1 min read

ന്യൂഡൽഹി: കടുത്ത ഉഷ്ണതരംഗത്തിനിടെ ഡൽഹി-എൻ‌സി‌ആർ മേഖലയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ശക്തമായ ആലിപ്പഴ വർഷവും മഴയും ഉണ്ടായി. ഏപ്രിൽ 16 മുതൽ താപനില 40 ഡിഗ്രി കടന്ന് ഉഷ്ണതരംഗം (Heatwave) തുടരുന്നതിനിടെ എത്തിയ മഴ ചൂടിന് വലിയ ശമനം നൽകി.


കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും, മീററ്റ് പോലുള്ള മേഖലകളിൽ റെഡ് അലേർട്ടും പുറപ്പെടുവിച്ചു. ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടാണ്. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിലുള്ള ശക്തമായ കാറ്റും ഇടിമിന്നലും മഴയ്ക്കൊപ്പം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.



കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ഏപ്രിലിൽ ശരാശരി താപനില കുറവാണ്. ഏപ്രിൽ ആദ്യവാരമുണ്ടായ നാല് മഴദിവസങ്ങൾ താപനില കുത്തനെ ഉയരുന്നത് തടഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഭാഗികമായി മേഘാവൃതമായ ആകാശം തുടരും. ഞായർ മുതൽ ചൊവ്വാഴ്ച വരെ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി പ്രവചിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home