Deshabhimani

print edition 13 കോടി മനുഷ്യർക്കായി 10 ലക്ഷംപേർ

Gyanesh Kumar.jpg
വെബ് ഡെസ്ക്

Published on Nov 01, 2026, 12:27 AM | 1 min read

ന്യൂഡൽഹി : രാജ്യത്തെജനാധിപത്യ സംവിധാനത്തെ കാശാപ്പുചെയ്ത മുഖ്യ തെരഞ്ഞെടുപ്പ്‌ കമീണർ ഗ്യാനേഷ്‌ കുമാറിന്റെ രാജിയാവശ്യപ്പെട്ട്‌ പത്ത്‌ ലക്ഷംപേർ ഞായറാഴ്‌ച രാജ്യതലസ്ഥാനത്തിറങ്ങും. ഡൽഹി രാംലീല മൈതാനത്ത്‌ ഇന്ത്യ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന റാലിയിൽ എസ്‌ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന്‌ വെട്ടിമാറ്റപ്പെട്ട 13 കോടിയിലധികം മനുഷ്യർക്കായി മുദ്രാവാക്യമുയരും. മോദി സർക്കാരിനായി രാജ്യത്തെ ജനകോടികളുടെ വോട്ടവകാശം കവർന്ന ഗ്യാനേഷ്‌ കുമാറിനോട്‌ അധികാരക്കസേരയിൽ നിന്നിറങ്ങിപ്പോകാൻ പ്രക്ഷോഭകർ ആവശ്യപ്പെടും.


മഹാറാലിയിൽ പങ്കെടുക്കുന്നതിനായി രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ലക്ഷക്കണക്കിനാളുകൾ ശനിയാഴ്‌ച രാവിലെ മുതൽ ഡൽഹിയിലെത്തിത്തുടങ്ങി. ഇന്ത്യ കൂട്ടായ്‌മയുടെ ഭാഗമായ പാർടികൾ എല്ലാ സംസ്ഥാനത്തുനിന്നും പ്രവർത്തകരെ മഹാറാലിക്കായി ഡൽഹിയിലെത്തിക്കും.


ഹരിയാന, രാജസ്ഥാൻ, യുപി, പഞ്ചാബ്‌, ഹിമാചൽ പ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിൽ നിന്നാകും കൂടുതൽ ആളുകൾ റാലിയിൽ അണിനിരക്കുക. പ്രതിപക്ഷ എംപിമാരോടൊപ്പം, മുഖ്യമന്ത്രിമാർ, എംഎൽഎമാർ, എംഎൽസിമാർ, യുവജന–വിദ്യാർഥി സംഘടനകൾ, സിവിൽ സൊസൈറ്റി ഗ്ര‍‍ൂപ്പുകൾ, ബദ്ധിജീവികൾ എന്നിവരും റാലിയിൽ അണിനിരക്കും.


സുർജിത് ഭവൻ, മിന്റോ റോഡ്‌ ജങ്‌ഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന്‌ നേതാക്കളും പ്രവർത്തകരും ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ മാർച്ച്‌ ചെയ്ത്‌ മൈതാനത്തിലേക്കെത്തും. സുർജിത് ഭവനിൽ നിന്ന്‌ രണ്ട്‌ പ്രകടനങ്ങളുണ്ടാവും. തുടർന്ന്‌ ഉച്ചയോടെ മൈതാനത്ത്‌ പൊതുയോഗം ആരംഭിക്കും. ഞായറാഴ്‌ച രാവിലെയോടെ മൈതാനം നിറയും.


അതേസമയം, റാലി തടസ്സപ്പെടുത്താൻ ബിജെപിയുടെ ഭാഗത്തുനിന്ന്‌ പലവിധ ശ്രമങ്ങളുണ്ടാകുന്നുണ്ട്‌. ഡൽഹിയിലേക്ക് പ്രത്യേക ട്രെയിനുകൾ വേണമെന്ന ആവശ്യം റെയിൽവെ നിരാകരിച്ചു. റോഡുമാർഗം ആളുകൾ എത്തുന്നത്‌ തടയാനും ശ്രമം സജീവം. റാലി നടക്കുന്നതിനാൽ രാവിലെ പത്ത്‌ മുതൽ വൈകുന്നേരം അഞ്ച്‌ വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന്‌ ഡൽഹി പൊലീസ്‌ അറിയിച്ചു. പ്രക്ഷോഭകരെ നിരീക്ഷിക്കാൻ ഇരുന്നൂറിലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പതിനായിരക്കണക്കിന്‌ സുരക്ഷാ സേനാ ഉദ്യോഗസ്ഥരെയാണ്‌ കേന്ദ്രസർക്കാർ ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home