Deshabhimani

ഗുവാഹത്തിയിൽ 12 ദിവസമായി കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

murder

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 08, 2026, 10:20 AM | 1 min read

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ 12 ദിവസമായി കാണാതായ 38 കാരിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ഖാനാപാറയിലെ ഗണേശ ക്ഷേത്രത്തിന് സമീപമാണ് ശനിയാഴ്ച രാവിലെ 11.15ഓടെ മൃതദേഹം കണ്ടെത്തിയത്.


ക്ഷേത്രത്തിന് സമീപം മനുഷ്യന്റെ കാലുകൾ പുറത്തേക്ക് കാണുന്ന നിലയിൽ ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.


കോയ്നാധോറ സ്വദേശിനിയായ യുവതി രണ്ട് കുട്ടികളുടെ അമ്മയാണ്. ഖാനാപാറ മേഖലയിൽ ടിക്കറ്റ് പിരിവുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹത്തിന് ഏകദേശം ഒരാഴ്ച പഴക്കമുണ്ടെന്നാണ് ഫോറൻസിക് പരിശോധനയിലെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


യുവതിയെ കാണാതായതിനെ തുടർന്ന് കുടുംബം ബസിഷ്ഠ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇവരെ കണ്ടെത്താൻ മേഘാലയ പൊലീസിന്റെയും സഹായം തേടിയിരുന്നു.


യുവതിയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൊലപാതകമാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാഫലവും ലഭിച്ച ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home