ad
Deshabhimani

ദമ്പതികളെ കാട്ടിലേക്ക് വലിച്ചിഴച്ച് ആക്രമിച്ച് കൊള്ളയടിച്ചു; യുവതിയെ പീഡിപ്പിക്കാൻ ശ്രമം, അഞ്ച് പേർ അറസ്റ്റിൽ

Crime Scene

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 01, 2026, 08:54 PM | 1 min read

ഗുണ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ദമ്പതികളെ ആക്രമിച്ച് കൊള്ളയടിക്കുകയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗഡേർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.


ക്ഷേത്ര ദർശനം കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ മടങ്ങുകയായിരുന്ന ദമ്പതികളെ ദേശീയപാതയിലെ പെട്രോൾ പമ്പിന് സമീപം ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തുകയായിരുന്നു.


തുടർന്ന് പ്രതികൾ ദമ്പതികളെ സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മർദിക്കുകയും മൊബൈൽ ഫോൺ, പേഴ്സ് ഉൾപ്പെടെയുള്ള സാധനങ്ങൾ കവർന്നെടുക്കുകയും ചെയ്തു. പിന്നീട് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി 26 കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് അറിയിച്ചു.


വഴിയാത്രക്കാരൻ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് പട്രോൾ സംഘം ഉടൻ സ്ഥലത്തെത്തി. പൊലീസ് എത്തിയതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ധർണാവദ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.


സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സാങ്കേതിക തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, രഹസ്യ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.


അറസ്റ്റിലായവരിൽ ബബ്ലു ബഞ്ചാര (23), ഛോട്ടു ബഞ്ചാര (28), സർദാർ ബഞ്ചാര (30), മഹേന്ദ്ര ബഞ്ചാര (20), ദിനേഷ് ബഞ്ചാര (28) എന്നിവർ ഉൾപ്പെടുന്നു. ഒളിവിൽ കഴിയുന്ന രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും, മോഷ്ടിച്ച മൊബൈൽ ഫോൺ, പേഴ്സ്, മറ്റ് വസ്തുക്കൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home