ഗുജറാത്തിൽ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതി ഒളിവിൽ

പ്രതീകാത്മക ചിത്രം
ആനന്ദ് : ഗുജറാത്തിലെ ആനന്ദ് ജില്ലയെ നടുക്കിയ ക്രൂരതയിൽ നാല് വയസുകാരിയെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രം പ്രദേശത്ത് എത്തിയ കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഈ കുടുംബം റെയിൽവേ സ്റ്റേഷൻ പരിസരത്ത് താമസിച്ച് ആക്രി സാധനങ്ങൾ ശേഖരിച്ചാണ് ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്.
കുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. റെയിൽവേ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സാങ്കേതിക തെളിവുകൾ വിശകലനം ചെയ്തുമാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്റ്റേഷൻ പരിസരത്ത് നിന്ന് തിരിച്ചറിയാത്ത ഒരാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.










0 comments