print edition ഏപ്രിലിലെ ജിഎസ്‌ടി വരുമാനം 2.43 ലക്ഷം കോടി രൂപ

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : ഏപ്രിലിൽ ജിഎസ്‌ടി വരുമാനം 2.43 ലക്ഷം കോടി രൂപയെന്ന റെക്കോഡിലെത്തി. 2025 ഏപ്രിലിലെ വരുമാനത്തേക്കാൾ 8.7 ശതമാനം വർധന 2026 ഏപ്രിലിൽ രേഖപ്പെടുത്തി. ഇറക്കുമതിയിൽനിന്നുള്ള തീരുവ സമാഹരണമാണ് റെക്കോഡ് ജിഎസ്‌ടി വരുമാനത്തിന് വഴിവച്ചത്. ആഭ്യന്തര വിൽപ്പനയിൽ നിന്നുള്ള ജിഎസ്‌ടി വരുമാനത്തിൽ വർധനയില്ല.
മാർച്ചിലെ സാമ്പത്തികഇടപാടുകളിൽ നിന്നുള്ള ജിഎസ്‌ടി വരുമാനമാണ് ഏപ്രിലിൽ രേഖപ്പെടുത്തുന്നത്. സാമ്പത്തികവർഷത്തിന്റെ അവസാന മാസമെന്ന നിലയിൽ മാർച്ചിൽ വിവിധ പദ്ധതി ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകളിൽ വർധന വരാറുണ്ട്. ഏപ്രിലിലെ റെക്കോഡ് ജിഎസ്‌ടി വരുമാനത്തിന് ഇതും കാരണമാണ്.










0 comments