ad
Deshabhimani

പൂഞ്ചിൽ അബദ്ധത്തിൽ​ ഗ്രനേഡ് പൊട്ടിത്തെറിച്ചു; രണ്ട് സൈനികർക്ക് പരിക്കേറ്റു

poonch

image: ndtv

വെബ് ഡെസ്ക്

Published on Jun 12, 2026, 05:51 PM | 1 min read

ശ്രീന​ഗർ : ജമ്മുകശ്മീരിലെ പൂഞ്ചിൽ ​ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. പരിശീലനത്തിനിടെ അബദ്ധത്തിൽ ഗ്രനേഡ് പെട്ടിത്തെറിക്കുകയായിരുന്നു.


ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പൂഞ്ചിലെ നിയന്ത്രണരേഖയായ ലൈൻ ഓഫ് കൺട്രോളിന് സമീപമായിരുന്നു സ്ഫോടനം. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ 425 ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home