പെസ ഗ്രാമസഭ മൊബിലൈസർമാരുടെ തസ്തികകൾ നിർത്തലാക്കല്‍: പൂനെയിൽ ഏകദിന ധർണ്ണ

പൂനെ: മഹാരാഷ്ട്രയിലെ പെസ ഗ്രാമസഭ മൊബിലൈസർമാരുടെ 3,000 തസ്തികകളിൽ 2,000 എണ്ണം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ 2026 മെയ് 6ന് പൂനെയിലെ പഞ്ചായത്തീരാജ് ഡയറക്ടർ ഓഫീസിന് മുന്നിൽ ശക്തമായ പ്രതിഷേധം നടന്നു. ഒമ്പത് ജില്ലകളിൽ നിന്നായി അഞ്ഞൂറിലധികം മൊബിലൈസർമാർ പങ്കെടുത്ത ഈ ഏകദിന ധർണ്ണ, പെസ മൊബിലൈസർ സ്ട്രഗിൾ കമ്മിറ്റിയും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ചും ചേർന്നാണ് സംഘടിപ്പിച്ചത്.
1996-ലെ പെസ നിയമം നടപ്പിലാക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷത്തോളമായി സേവനമനുഷ്ഠിക്കുന്ന തങ്ങളെ പിരിച്ചുവിടുന്നത് അങ്ങേയറ്റം അനീതിയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പുതിയ പരിഷ്കാരം അനുസരിച്ച് മൂന്ന് പഞ്ചായത്തുകൾക്ക് ഒരാ മഹാരാഷ്ട്രയിലെ പെസ ഗ്രാമസഭ മൊബിലൈസർമാരുടെ 3,000 തസ്തികകളിൽ 2,000 എണ്ണം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ 2026 മെയ് 6ന് പൂനെയിലെ പഞ്ചായത്തീരാജ് ഡയറക്ടർ ഓഫീസിന് മുന്നിൽ ശക്തമായ പ്രതിഷേധം നടന്നു.ൾ എന്ന നിലയിൽ നിയമനം ചുരുങ്ങുന്നതോടെ ഭൂരിഭാഗം പേർക്കും തൊഴിൽ നഷ്ടപ്പെടും.
സമരസമിതി പ്രതിനിധികൾ ഡയറക്ടർ ഗിരീഷ് ഭലേറാവുവുമായി നടത്തിയ ചർച്ചയെത്തുടർന്ന്, തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേന്ദ്രത്തിന് കത്തയക്കുമെന്നും അടുത്ത മൂന്ന് മാസത്തേക്ക് തുടർനടപടികൾ ഉണ്ടാവില്ലെന്നും ഉറപ്പ് ലഭിച്ചു. മറിയം ധാവ്‌ളെ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി.
1996-ലെ പഞ്ചായത്ത് നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി 2016 മുതൽ ഓരോ ഗ്രാമ പഞ്ചായത്തിലും ഓരോ മൊബിലൈസർമാരെ വീതം നിയമിച്ചിരുന്നു. എന്നാൽ പുതിയ തീരുമാനം അനുസരിച്ച്, മൂന്ന് പഞ്ചായത്തുകൾക്ക് ഒരു മൊബിലൈസർ എന്ന നിലയിലേക്ക് തസ്തികകൾ വെട്ടിക്കുറയ്ക്കും. ഇതോടെ എട്ട് മുതൽ പത്ത് വർഷമായി ജോലി ചെയ്യുന്ന 2,000 പേർക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സമരസമിതി പ്രതിനിധികൾ മഹാരാഷ്ട്ര പഞ്ചായത്തീരാജ് ഡയറക്ടർ ഗിരീഷ് ഭലേറാവുവുമായി നടത്തിയ ചർച്ചയിൽ തസ്തികകൾ നിർത്തലാക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയക്കും, ഈ വിഷയത്തിൽ മന്ത്രാലയത്തിൽ പ്രത്യേക യോഗം വിളിച്ചുചേർക്കും, അടുത്ത മൂന്ന് മാസത്തേക്ക് തസ്തികകൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികളൊന്നും സ്വീകരിക്കില്ല തുടങ്ങിയ മൂന്ന് പ്രധാനകാര്യങ്ങളാണ് തീരുമാനിച്ചത്.
ഗഡ്ചിരോളി, അമരാവതി, യവത്മാൽ, പൂനെ, അഹില്യാനഗർ, നാസിക്, പാൽഘർ, താനെ, നന്ദേഡ് എന്നീ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരന്നു. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും എ എ ആർ എം നേതാവുമായ മറിയം ധാവ്‌ളെ, മുതിർന്ന തൊഴിലാളി നേതാവ് അജിത് അഭയങ്കർ, ഡോ. അഭിജിത് മോറെ, വസന്ത് പവാർ, ഗണേഷ് ദരഡെ തുടങ്ങിയ പ്രമുഖ നേതാക്കൾ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.









0 comments