ബില്ലുകളിൽ ഗവർണർമാർ മിതമായ സമയത്തിനകം തീരുമാനമെടുക്കണം:ഗോവ ഗവർണർ

പനജി:നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ മിതമായ സമയത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഗോവ ഗവർണർ പി അശോക് ഗജപതി രാജു.കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗവർണർമാർ രാജാക്കന്മാരല്ലെന്നും ഭരണഘടനാപരമായ ചുമതല നിർവഹിക്കേണ്ടവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബില്ലുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന രീതി ശരിയല്ലെന്നും,സർക്കാരും ഗവർണറും തമ്മിൽ ഒരു കുടുംബത്തിലേതു പോലുള്ള പരസ്പര ബഹുമാനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിഐബി ഒരുക്കിയ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി എത്തിയ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു പ്രതികരണം.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ചസർക്കാരിയ കമ്മീഷൻശുപാർശകൾക്ക് ശേഷം കൂടിയാലോചനകളുടെ ഒരു പ്രക്രിയ നിലവിലുണ്ട്.തമിഴ്നാട് സർക്കാർ നിയമിച്ചജസ്റ്റിസ് കുര്യൻ ജോസഫ് സമിതിഉൾപ്പെടെയുള്ളവ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.










0 comments