ad
Deshabhimani

print edition ഗോരക്ഷാ ഗുണ്ടകൾ തല്ലിച്ചതച്ച 12–ാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ

DALIT
വെബ് ഡെസ്ക്

Published on Nov 03, 2025, 03:30 AM | 1 min read


മുംബെെ

ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്രയിൽ ഗോരക്ഷാ ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ ഗോത്രവർഗക്കാരനായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ദുരൂഹസാചര്യത്തിൽ മ
രിച്ചു. 
 ഇടയ വിഭാഗമായ ധൻഗർ സമുദായത്തിൽപ്പെട്ട 17 വയസുകാരനെയാണ് മർദനമേറ്റതിന്റെ പിറ്റേന്ന്‌ മരിച്ച നിലയിൽ കണ്ടെത്തിയത്‌. അഹല്യനഗറിലെ ഗാൽനിന്പ്‌ ഗ്രാമത്തിലേക്ക്‌ ചിഞ്ചോളി ഭട്ട ഗ്രാമത്തിൽനിന്ന്‌ പശുവിനെ വാങ്ങിക്കൊണ്ടുവരുന്നതിനിടെ കോലാറിൽവച്ചായിരുന്നു ആക്ര
മണം.


പശുക്കടത്ത്‌ ആരോപിച്ച്‌ വാഹനം തടഞ്ഞ നാലംഗ അക്രമിസംഘം ഇരുന്പുവടികളും കന്പുകളുംകൊണ്ട്‌ തല്ലിച്ചതച്ചു. ആക്രമണദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിലൂടെ തത്സമയം പുറത്തുവിടുകയും ചെയ്‌തു. തുടർന്ന്‌ വാഹനവും പശുവിനെയും പിടിച്ചെടുത്ത്‌ പൊലീസ്‌ സ്റ്റേഷനിൽ എത്തിച്ച അക്രമികൾ വിദ്യാർഥിക്കെതിരെ പരാതിയും നൽകി.


മർദനത്തിന്റെ വീഡിയോ ഒഴിവാക്കുന്നതിനും പരാതി പിൻവലിക്കാനും 15,000 രൂപ ആവശ്യപ്പെട്ട്‌ അക്രമികൾ ഫോൺവിളിച്ചെന്നും വിദ്യാർഥിയുടെ കുടുംബം പറഞ്ഞു. പിറ്റേന്ന്‌ ഉച്ചയോടെയാണ്‌ വീടിനുസമീപം മരിച്ച നിലയിൽ വിദ്യാർഥിയെ കണ്ടെത്തിയത്‌. ഒളിവിലുള്ള അക്രമികൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തെന്ന്‌ പൊലീസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home