ad
Deshabhimani

ഗോവ നിശാക്ലബ് തീപിടിത്തം: ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം; മരിച്ചവർക്ക് രണ്ട് ലക്ഷം; പരിക്കേറ്റവർക്ക് അരലക്ഷം

goa fire
വെബ് ഡെസ്ക്

Published on Dec 07, 2025, 08:43 AM | 1 min read

പനാജി : ​ഗോവയിൽ നിശാക്ലബ്ബിൽ വൻ തീപിടിത്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം. മരിച്ചവർക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപയും വീതമാണ് നൽകുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വിനോദ സഞ്ചാരികളടക്കം 23 പേർ മരിച്ചതിൽ കൂടുതലും ക്ലബ് ജീവനക്കാരാണെന്നാണ് വിവരം.


തലസ്ഥാനമായ പനാജിയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള അർപോറ ഗ്രാമത്തിലെ ബിർച്ച് ബൈ റോമിയോ ലെയ്നിൽ ആണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം.


മരിച്ചവരിൽ മൂന്ന് സ്ത്രീകളുമുണ്ട്. നാലു പേർ വിനോദസഞ്ചാരികളാണ്. മൂന്ന് പേർ പൊള്ളലേറ്റും മറ്റുള്ളവർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്നും നൈറ്റ്ക്ലബ് അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങളെന്നും മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home