വീടിന് മുകളിൽ നിൽക്കവേ കുരങ്ങ് തള്ളിയിട്ടു; പെൺകുട്ടിക്ക് ദാരുണാന്ത്യം

പ്രതീകാത്മകചിത്രം
പട്ന : വീടിന്റെ ടെറസിൽ നിൽക്കവേ കുരങ്ങുകളുടെ ആക്രമണത്തെത്തുടർന്ന് താഴെ വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം. ബിഹാറിലെ സിവാൻ ജില്ലയിൽ ശനിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർഥിനിയായ പ്രിയ കുമാർ ആണ് മരിച്ചത്. വീടിനു മുകളിലിരുന്ന് പഠിക്കുകയായിരുന്നു പ്രിയ. ഇതിനിടയിൽ കൂട്ടമായെത്തിയ കുരങ്ങുകൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.
രക്ഷപെടാനായി താഴേക്കിറങ്ങാൻ പടിക്കെട്ടിലൂടെ ഓടുന്നതിനിടെ ഒരു കുരങ്ങ് പ്രിയയെ തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. തലയുടെ പിൻവശം ഇടിച്ചാണ് പ്രിയ താഴേക്ക് വീണത്. ശരീരമാ,കലം മുറിവുകളുമേറ്റു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തുന്നതിന് മുമ്പ് തന്നെ മരിച്ചു. ശരീരത്തിൽ പലയിടത്തായേറ്റ മുറിവുകളാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രദേശത്ത് കുരങ്ങുകളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.









0 comments